Breaking...

9/recent/ticker-posts

Header Ads Widget

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 


 മുക്കുപണ്ടം പണയം വച്ച്  പണം തട്ടിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വള്ളത്ത് വീട്ടില്‍ മോഹിത്ത് കൃഷ്ണ (42), വടയാര്‍ മഞ്ഞക്കണ്ടത്തില്‍ വീട്ടില്‍ അന്‍സാരി എം.ബി (36) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കിടങ്ങൂര്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കഴിഞ്ഞദിവസം   സ്വര്‍ണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് മോഹിത് കൃഷ്ണയ്ക്ക് ഇയാളുടെ സുഹൃത്ത് വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശേഷം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍  ഇവരെ തിരിച്ചറിയുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ മഹേഷ് കെ.കെ, എസ്.ഐ കുര്യന്‍ മാത്യു, എ.എസ്.ഐ മറിയാമ്മ, സി.പി.ഓ മാരായ ജോമി.കെ.വര്‍ഗീസ്, അരുണ്‍കുമാര്‍ പി.സി, ശരത് കൃഷ്ണന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഹിത്ത് കൃഷ്ണയ്ക്കും അന്‍സാരിക്കും ഈരാറ്റുപേട്ട സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു. മറ്റു പ്രതിക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി.




Post a Comment

0 Comments