Breaking...

9/recent/ticker-posts

Header Ads Widget

സുഹൃത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സമൂഹ രക്തദാനം നടത്തി സുഹൃത്തുക്കളുടെ ആദരാഞ്ജലി.

 


അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സമൂഹ രക്തദാനം നടത്തി സുഹൃത്തുക്കളുടെ ആദരാഞ്ജലി. പട്ടിത്താനം വാറ്റുപുര യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇരുപതോളം പേര്‍ രക്തദാനം നടത്തിയത്.  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17-ന് ഏറ്റുമാനൂരിനടുത്ത് തവളകുഴിയില്‍വെച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞ രാഹുല്‍ രാജുവിന്റെ ഓര്‍മ്മകളുമായാണ് സുഹൃത്തുക്കള്‍ രക്തദാനം നടത്തിയത്. ക്ലബ്ബിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പോസ്റ്റര്‍ ഒട്ടിച്ചു തിരിച്ചുവരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പോള്‍ ജോസഫ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.  സുഹൃത്തിന്റെ ഓര്‍മ്മ ദിനത്തില്‍ ജീവരക്തം നല്‍കി രക്തദാനത്തിന്റെ മഹത്വം സമൂഹത്തിന് നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ.ജെ. വിനോദ്, ഭാരവാഹികളായ എസ്. രതീഷ്, ഗംഗാദത്തന്‍, കെ. മനു, ജെറിന്‍ ജോസഫ്, സനേഷ്, സജീവ്, സന്തോഷ്, ബിജു എന്നിവര്‍പറഞ്ഞു..




Post a Comment

0 Comments