പാലാ മുന്‍സിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ട്രീസാ സെലിന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മികച്ച കര്‍ഷകനായി അലക്‌സ് ജോര്‍ജ് മനയാനിക്കല്‍, മേരിയമ്മ ജോര്‍ജ് പാലക്കാട് കുന്നേല്‍, അഖില്‍ റ്റി. ജോസഫ്, തെങ്ങുംപള്ളില്‍, മിനിമോള്‍ C.K പുളിക്കക്കണ്ടത്തില്‍, രാമ്യ കെ.എം. പനയ്ക്കല്‍ ഹൗസ്, രാജപ്പന്‍ നായര്‍ വടക്കനാട്ട് പുത്തന്‍ച്ചറയില്‍ എന്നിവരെ ആദരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്, ബൈജു കൊല്ലംപറമ്പില്‍, ലിസിക്കുട്ടി മാത്യു, ജോസിന്‍ ബിനോ, തോമസ് പീറ്റര്‍, ജിമ്മി ജോസഫ്, ആനി ബിജോയി, നീനാ ജോര്‍ജ്, മായാപ്രദീപ്, പ്രഭാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടാതെ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments