നാടിന്റെ വികസനത്തിന് കര്‍ഷകരുടെ സേവനം വിലമതിക്കാനാവാത്തതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പറഞ്ഞു.കിടങ്ങൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച കാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍ യുവാക്കളടക്കം കൃഷിയിലേക്ക് തിരിയുന്നത് നല്ല മാറ്റത്തിന്റെ സൂചനയാണെന്നും എംഎല്‍എ പറഞ്ഞു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മേഴ്‌സി ജോണ്‍ മൂലക്കാട്ട്, അശോക് പൂതമന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.റ്റി.സനില്‍കുമാര്‍, പി.ജി സുരേഷ്, ദീപലത, കൃഷി ഓഫീസര്‍, പാര്‍വ്വതി പാമ്പാടി ബ്ലോക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ലെന്‍സി തോമസ് ,ഗ്രാമപഞ്ചായത്ത് ജനപതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. IB സെബാസ്റ്റ്യന്‍ക്ലാസ് നയിച്ചു.
0 Comments