Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണര്‍കാട് പഞ്ചായത്തില്‍ ശില്പശാല

 


മാലിന്യമുക്തം നവകേരളം  രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണര്‍കാട് പഞ്ചായത്തില്‍ ശില്പശാല നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രേമ ബിജു ഉദ്ഘാടനം ചെയ്തു. മണര്‍കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണ്‍ അദ്ധ്യക്ഷയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് രവീന്ദ്രന്‍ ,പഞ്ചായത്ത് വിഇഒ  രഘു എം.ഡി, ഹെല്‍ത്ത് ഇന്‍പെക്ടര്‍ രേഖാമോള്‍ കെ.ബി,  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഫിലിപ്പ് കിഴക്കേപ്പറമ്പില്‍, പഞ്ചായത്ത് സെക്രട്ടറി ബിജു കെ.സി തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വ മിഷന്‍ ബ്ലോക്ക് റിസോഴ്സ പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര,തീമാറ്റിക് എക്സ്പേര്‍ട്ട് രേണു ആര്‍,സൗമ്യ കെ.എസ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനോയി പി.ടി, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഗിരിജ, സെക്രട്ടറി ലക്ഷ്മി രാജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അംബിക തുടങ്ങിയവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments