Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ദ്രകേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു.

 


ആര്‍ദ്രകേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ മറവന്‍ തുരുത്ത് , കാണക്കാരി, തൃക്കൊടിത്താനം പഞ്ചായത്തുകള്‍ക്കാണ് പുരസ്‌കാരംലഭിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ വകായിരുത്തുകയും അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാണക്കാരി പഞ്ചായത്തിനും  കുടുംബാരോഗ്യ കേന്ദ്രത്തിനും  ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത്. മൂന്നുലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുന്നത്. പ്രോജക്ടുകളുടെ അവലോകനം, പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ പ്രോജക്ട് implementation രീതികള്‍  ഇവ എല്ലാം പരിശോധിച്ചാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. പഞ്ചായത്തും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളും  ഒത്തൊരുമിച്ചു  പ്രവര്‍ത്തിച്ചാണ് നേട്ടം കൈവരിച്ചത്.




Post a Comment

0 Comments