Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നത്തെ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ട് പഞ്ചായത്ത് തല ശില്‍പശാല നടത്തി.

 


അകലക്കുന്നത്തെ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ട്  - മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  പഞ്ചായത്ത് തല ശില്‍പശാല നടത്തി. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജാന്‍സി ബാബു അധ്യക്ഷയായിരുന്നു.മുന്‍ വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് ജി,   വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ശ്രീലത ജയന്‍, കില റിസോഴ്സ് പേഴ്സണ്‍ കുര്യന്‍ വടക്കേടം, ഹെല്‍ത്ത് ഇന്‍പെക്ടര്‍ സനല്‍ സാം,  മുന്‍ വൈസ് പ്രസിഡന്റ് രാജശേഖരന്‍ നായര്‍,   ആശീഷ് എം.എസ്,   ഹരികുമാര്‍ മറ്റക്കര,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബിന്ദു സജി, സ്മിത ബാബു, ശ്രീജ,എം.ജി , അജിത്ത് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments