Breaking...

9/recent/ticker-posts

Header Ads Widget

ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി.സി എബ്രഹാം പല്ലാട്ട്കുന്നേലിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം

 


ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി.സി എബ്രഹാം പല്ലാട്ട്കുന്നേലിന്റെ  പതിനഞ്ചാം  ചരമ വാര്‍ഷികം  മിഷന്‍ ലീഗ് സംസ്ഥാന സമിതിയുടെ  നേതൃത്വത്തില്‍ ചെമ്മലമറ്റത്ത് നടന്നു. രാവിലെ 9.30ന് സമൂഹ ബലിയും, കുഞ്ഞേട്ടന്റെ  കബറിടത്തില്‍  പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാന്‍  ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തില്‍ കുഞ്ഞേട്ടന്‍ പുരസ്‌കാരം ജോണ്‍സണ്‍ കാഞ്ഞിരങ്ങാടിന് സമ്മാനിച്ചു. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ്  രഞ്ജിത്  മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍,  രൂപത ഡയറക്ടര്‍ ഫാ. ഡോ വര്‍ഗീസ് ഞാറക്കുന്നേല്‍, സംസ്ഥാന  ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍, ഫാ. ജോസ് പ്രകാശ് മണ്ണൂരട്ടന്നേല്‍, രൂപതാ പ്രസിഡന്റ് ജോബിന്‍ തട്ടാംപറമ്പില്‍,  ചെമ്മലമറ്റം പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍, സി. എല്‍സന്‍ F. C. C, ആല്‍ബി ആന്റോ വെമ്പില്‍,വിവിധ രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments