Breaking...

9/recent/ticker-posts

Header Ads Widget

ഗൃഹപ്രവേശനത്തിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി.

 


ഗൃഹപ്രവേശനത്തിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി പെരുവയിലെ വ്യാപാരി ഏദന്‍സ് റെജി മാതൃകയായി. മുളക്കുളം പഞ്ചായത്തിലെ വടുകുന്നപുഴ സ്വദേശികളായ വട്ടപ്പറമ്പില്‍ ബിനോയി -ജെയ്‌സമ്മ ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പെരുവയിലെ ഏദന്‍സ് ബേക്കറി ഉടമയായ റെജി  570  ചതുരശ്ര അടിയില്‍ ഏഴരലക്ഷം രൂപാ ചെലവഴിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ എദന്‍സ് റെജി, ഭാര്യ ഷിജ, മകള്‍ ഐറിന്‍, പഞ്ചായത്തംഗം അജികുമാര്‍, സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം.സദന്‍, സെക്രട്ടറി ബൈജു ചെത്തുകുന്നേല്‍, കോണ്‍ട്രാക്ടര്‍ വിജയന്‍, കൊച്ചുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments