Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ ആക്രമിച്ച് പണം കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.

 


യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ കവര്‍ച്ചാസംഘം ഉപയോഗിച്ച കാറിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍വെട്ടം ഭാഗത്ത് മേലെ വീട്ടില്‍ മൊയ്ദീന്‍ ഷിറാസ് (29) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം അഞ്ചാം തീയതി കാണക്കാരിക്ക് സമീപം രത്‌നഗിരി പള്ളി ഭാഗത്ത് വച്ച് ഓട്ടോറിക്ഷയില്‍  സഞ്ചരിക്കുകയായിരുന്ന മലപ്പുറം പൊന്നാനി  സ്വദേശിയായ യുവാവിനെ കാറില്‍ എത്തിയ കവര്‍ച്ചാസംഘം തടഞ്ഞുനിര്‍ത്തി ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചു തകര്‍ത്ത് യുവാവിനെ ആക്രമിച്ച്  കൈവശം ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയും, 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചാസംഘം ഉപയോഗിച്ച കാര്‍ മൊയ്തീന്‍ ഷിറാസിന്റെ ആണെന്ന് പോലീസ് സംഘം കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. കവര്‍ച്ചാ സംഘത്തിന് വാഹനം നല്‍കിയതിനും, തുടര്‍ന്ന് കൃത്യത്തിന് ശേഷം ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്. ഓ അജീബ് ഇ, എസ്.ഐ മാരായ സാജു ടി.ലൂക്കോസ്, ലെബിമോന്‍ കെ.എസ്, റോയി വര്‍ഗീസ്, സി.പി.ഓ മാരായ ശ്യാംകുമാര്‍, പ്രവീണ്‍കുമാര്‍, പ്രേംകുമാര്‍, ഡിപിന്‍,ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.




Post a Comment

0 Comments