Breaking...

9/recent/ticker-posts

Header Ads Widget

പാലായെ ഒരു വ്യവസായ കേന്ദ്രമായി മാറ്റുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ ലക്ഷ്യമിട്ട് സെമിനാര്‍ സംഘടിപ്പിക്കുന്നു.

 


പാലായെ ഒരു വ്യവസായ കേന്ദ്രമായി മാറ്റുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ ലക്ഷ്യമിട്ട് സെമിനാര്‍ സംഘടിപ്പിക്കുന്നു. പാലാ എഞ്ചിനീയേഴ്‌സ് ഫോറം , പാലാ മാനേജ്‌മെന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ് ഓഫ് പാലാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പാലായിലെ വ്യവസായ  സാധ്യതകളെക്കുറിച്ച്  പഠിക്കുവാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനുമായി  ആഗസ്റ്റ് 17- ശനിയാഴ്ച സെമിനാര്‍ സംഘടിപ്പിക്കുന്നത്. രാവിലെ 9.15 മുതല്‍  12.45 വരെ അരുണാപുരം അല്‍ഫോന്‍ഷ്യന്‍ പാസ്റ്ററല്‍ സെന്ററില്‍ സെമിനാര്‍ നടക്കും.  അഭ്യസ്തവിദ്യരുടെയും പരിശ്രമശാലികളുടെയും നാടായ കോട്ടയം ജില്ലയില്‍ നിന്നുമുള്ള വിദേശകുടിയേറ്റം അവസാനിപ്പിക്കുവാനും പ്രതിഭയുള്ളവരെ നൂതന സംരംഭങ്ങള്‍ വഴി ഇവിടെ നിലനിര്‍ത്തുവാനും ഉദ്ദേശിച്ചാണ് സുസ്ഥിരവ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായും പ്രദേശത്തിന്റെ വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടുമുള്ള പദ്ധതികള്‍ക്കായിരിക്കും പ്രാമുഖ്യം നല്‍കുന്നത്. പദ്ധതിയുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ സെമിനാറില്‍ പങ്കെടുക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. sipmt.efpala.org എന്ന വെബ് പേജിലോ sipmtpala@gmail.com എന്ന വിലാസത്തിലോ  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ബാബു ജോസഫ്, സന്തോഷ് മാട്ടേല്‍ ,ജയിംസ് കാപ്പന്‍, റാണി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments