ഭരണങ്ങാനത്ത് ഫ്ളാറ്റിനു മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലര്‍ച്ചെ 12.30 ആയിരുന്നു സംഭവം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനില്‍ ഉള്ള സ്വകാര്യ ഫ്ളാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്ത അമ്പാടി സന്തോഷ് മുകളിലെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴെ വീഴുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പാലായില്‍ നിന്നും പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments