Breaking...

9/recent/ticker-posts

Header Ads Widget

ആറ്റില്‍ വീണു കാണാതായി.

 


കൊടൂരാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ ആളെ ആറ്റില്‍ വീണു കാണാതായി. കോടിമതയില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം. പുതുപ്പള്ളി എരമല്ലൂര്‍ സ്വദേശിയെയാണ് കാണാതായത്. ഉച്ചമുതല്‍ ഇദ്ദേഹം ചൂണ്ടയിടുന്നതിനായി ആറിന്റെ പരിസരത്തുണ്ടായിരുന്നു. ചൂണ്ട ഇടുന്നതിനിടെ കൊളുത്ത് എവിടെയോ ഉടക്കിയതായ സംശയത്തെ ത്തുടര്‍ന്ന് ഇദ്ദേഹം ആറ്റില്‍ ഇറങ്ങുകയായിരുന്നു. ഏറെ സമയത്തിനുശേഷവും ഇയാളെ കാണാതെ വന്നതോടെ ഒപ്പം ചൂണ്ടയിടാനെത്തിയ ആളുകള്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കോട്ടയം ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു.




Post a Comment

0 Comments