Breaking...

9/recent/ticker-posts

Header Ads Widget

ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി




ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ചെമ്മലമറ്റം സെന്റര്‍ ലയണ്‍സ് ക്ലബ്ബും എക്‌സൈസ് ഡിപ്പാര്‍ട്ടമെന്റ് ഈരാറ്റുപേട്ട റെയ്ഞ്ചും സഹകരിച്ചാണ് ' SAY NO TO DRUGS' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ നടത്തിയത്.  യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോബറ്റ് തോമസ് അദ്ധ്യക്ഷനായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരായ പി.സി.ജോസഫ് പുറത്തേല്‍, സജി പൊങ്ങന്‍പാറ, മാര്‍ട്ടിന്‍ കണിപറമ്പില്‍, കുര്യാച്ചന്‍ തൂങ്കുഴി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍ കെരീം, ജസ്റ്റിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രീഷ്മ ജോസഫ് ക്ലാസ്  നയിച്ചു.





Post a Comment

0 Comments