Breaking...

9/recent/ticker-posts

Header Ads Widget

പാലായെ വ്യവസായ കേന്ദ്രമാക്കുവാന്‍ ലക്ഷ്യമിട്ട് സെമിനാര്‍ സംഘടിപ്പിച്ചു

 


പാലായെ വ്യവസായ കേന്ദ്രമാക്കുവാനും സുസ്ഥിര വ്യവസായപാര്‍ക്കുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ട്  സെമിനാര്‍ സംഘടിപ്പിച്ചു. പാലാ എഞ്ചിനീയേഴ്‌സ് ഫോറം  പാലാ മാനേജ്‌മെന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ് ഓഫ് പാലാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അരുണാപുരം അല്‍ഫോന്‍ഷ്യന്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ജോസ് കെ മാണി MP നിര്‍വഹിച്ചു.  മാണി സി കാപ്പന്‍ MLA മുഖ്യപ്രഭാഷണം നടത്തി. നിരവധി പ്രമുഖ കമ്പനികളും പുതിയ സ്റ്റാര്‍ട്ടപ്പുകളും സെമിനാറില്‍ പങ്കെടുത്തു. വിദേശകുടിയേറ്റം അവസാനിപ്പിക്കുവാനും പ്രതിഭയുള്ളവരെ നൂതന സംരംഭങ്ങള്‍ വഴി നിലനിര്‍ത്തുവാനും ഉദ്ദേശിച്ചാണ് സുസ്ഥിരവ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്.പരിസ്ഥിതി സൗഹാര്‍ദ്ദവും നമ്മുടെ പ്രദേശത്തിന്റെ വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടുമുള്ള പദ്ധതികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. നിക്ഷേപരംഗത്തെ വിദഗ്ധരായ അനൂപ് അംബിക, രാഗേഷ് വി.ആര്‍., സിനോ ജേക്കബ് മാത്യു, അജേഷ് ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു.





Post a Comment

0 Comments