എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി ജയരാജന്റെ മാറ്റത്തിന് കാരണം ആരോപണങ്ങളോ ബിജെപി ബന്ധമോ അല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ കോട്ടയത്ത് പറഞ്ഞു. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരാനുള്ള തീരുമാനം മാത്രമാണത്. മുകേഷിന്റെ രാജി സംബന്ധിച്ച് താന്‍ മന്ത്രി എന്ന നിലയിലോ വ്യക്തിപരമായോ പ്രസ്താവന നടത്തുന്നില്ലെന്നും പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി വ്യക്തമാക്കുമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.
പോലീസ് സേനയിലെ വിഷയം സംബന്ധിച്ച് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണം. എസ്.പി സുജിത് ദാസും പി.വി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഗൗരവകരമായ വിഷയമാണ്. ഇതില്‍ സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
0 Comments