മറ്റക്കര തച്ചിലങ്ങാട് ഗവ. എല്‍.പി.ജി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തലും,കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും നടത്തി. വാര്‍ഡ് മെമ്പര്‍ സീമ പ്രകാശ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ദീപ പതാക ഉയര്‍ത്തി. സ്റ്റാഫ് സെക്രട്ടറി മാജി ജോണ്‍, ഗിഫ്റ്റി, ശ്രീക്കുട്ടി, ലിനോ, ബിനു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിറ്റിഎ പ്രസിഡന്റ് ജയകുമാര്‍, മാതൃവേദി പ്രസിഡന്റ് അനു അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments