Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്ത് തല ശില്പശാല

 


മാലിന്യമുക്തം നവകേരളം  രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്ത് തല ശില്പശാല നടത്തി. ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യമോള്‍ അധ്യക്ഷയായിരുന്നു.എലിക്കുളം കൃഷി ഓഫീസര്‍ പ്രവീണ്‍ കെ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഖില്‍ അപ്പുക്കുട്ടന്‍ ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനി കെ.ജി, ഐആര്‍ടിസി കോ-ഓര്‍ഡിനേറ്റര്‍ ശശി വിഷയാവതരണം നടത്തി. എല്‍എസ്ജിഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ കവിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ചിന്തു കുട്ടപ്പന്‍, പഞ്ചായത്ത് സെക്രട്ടറി പി.എം മുഫ്സിന്‍, ആര്‍ജിഎസ്എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആശിഷ് എം.എസ്,ശുചിത്വമിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര,പഞ്ചായത്ത് വിഇഒ സന്തോഷ്‌കുമാര്‍, സോനു, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷഹ്നാ വി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments