Breaking...

9/recent/ticker-posts

Header Ads Widget

കുടക്കച്ചിറ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് പ്രദേശവാസികള്‍

 


കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് പ്രദേശവാസികള്‍ താലൂക്ക്  വികസന യോഗത്തില്‍ നേരിട്ടെത്തി പരാതി നല്‍കി.  കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി വികാരി റവ:ഫാദര്‍ തോമസ് മഠത്തിപറമ്പിലിന്റെ നേതൃത്വത്തിലാണ് താലൂക്ക് വികസന യോഗത്തില്‍ പരാതി നല്‍കിയത്. കുടക്കച്ചിറ സെന്റ് ജോസഫ് സ്‌ക്കൂളില്‍ നിന്നും  250 മീറ്റര്‍ മാത്രം അകലെയുള്ള  പാറമട സ്‌കൂള്‍ കുട്ടികളും പരിസരവാസികളും ഏറെ ഭയത്തോടെയാണ് കാണുന്നത് . RDO സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കാനും താലൂക്കിലെ അനധികൃത പാറമടകളും മണ്ണെടുപ്പും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനും നടപടി വേണമെന്ന് താലൂക്ക് വികസന സമതിയംഗങ്ങള്‍ ആവശ്യപ്പെട്ടു.   ഈരാറ്റുപേട്ട - വാഗമണ്‍ റൂട്ടിലെയും പാല-ചേര്‍പ്പുങ്കല്‍ പള്ളി കിടങ്ങൂര്‍ പാദുവ റൂട്ടിലെയും നിര്‍ത്തിലാക്കിയ KSRTC ബസുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ പാലാ ഈരാറ്റുപേട്ട ATO യോട് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജി തുരുത്തന്‍ അദ്ധ്യക്ഷനായിരുന്നു .  RDO  കെ.പി ദീപ, തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് ,പീറ്റര്‍ പന്തലാനി ജോസുകുട്ടി പൂവേലി,  ജോര്‍ജ് പുളിങ്കാട് ,  ആന്റ്റണി ഞാവള്ളി,  പി.എസ് ബാബു, ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ ,ജോയി കളരിക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments