Breaking...

9/recent/ticker-posts

Header Ads Widget

'ആംസ്‌ട്രോംഗിന്റെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് നല്‍കണം'

 


ബി എസ് പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായിരുന്നു K ആംസ്‌ട്രോംഗിന്റെ കൊലപാതകത്തിന്റെ അന്വേഷണം  സിബിഐക്ക് വിട്ടു കൊടുക്കണമെന്ന് ബഹുജന്‍ സമാജി പാര്‍ട്ടി ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ല എന്ന് ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ജോയി  തോമസ് ആരോപിച്ചു. ചെന്നൈയില്‍ കൗണ്‍സിലര്‍ ആയിരുന്ന ആംസ്‌ട്രോങ്ങ് ജൂലൈയില്‍ ആണ് കൊല്ലപ്പെട്ടത്. കേസ് സിബിഐയ്ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും ആഗസ്റ്റ് 12ന്  BSP നടത്തുന്നപ്രതിഷേധ സമരത്തിന്റെ ഭാഗമായി  കോട്ടയത്തും  പ്രതിഷേധം നടത്തുമെന്ന് സംഘടന സ്റ്റേറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്ര ദ്രാവിഡ , അഡ്വ: P K ഗീതാകൃഷ്ണന്‍ , കോട്ടയം ജില്ലാ പ്രസിഡന്റ് ജേക്കബ്  ജോണ്‍, വൈസ് പ്രസിഡന്റ് ജിജിന്‍ ജെ ജോയ് തുടങ്ങിയവര്‍ അറിയിച്ചു.




Post a Comment

0 Comments