Breaking...

9/recent/ticker-posts

Header Ads Widget

ബുള്ളറ്റും ഫോര്‍ച്യൂണറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

 


കോട്ടയം നഗരമധ്യത്തില്‍ ശാസ്ത്രി റോഡില്‍ ബുള്ളറ്റും ഫോര്‍ച്യൂണറും  കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ശാസ്ത്രി റോഡില്‍ ബേക്കര്‍ ഹില്ലിലേയ്ക്ക് തിരിയുന്ന ഭാഗത്ത് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരികയായിരുന്ന ഫോര്‍ച്യൂണറില്‍ പിന്നില്‍ നിന്ന് എത്തിയ ബുള്ളറ്റ്  ഇടിയ്ക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് പരിക്കേറ്റ യുവാവിനെ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഓട്ടോറിക്ഷയില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.




Post a Comment

0 Comments