Breaking...

9/recent/ticker-posts

Header Ads Widget

ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

 


ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്  ഗുരുതര പരിക്കേറ്റു. രാവിലെ 7.15 ന് കാവുംകണ്ടത്ത് വെച്ചാണ് അപകടം .ബൈക്ക് യാത്രികനായ മറ്റത്തിപ്പാറ സ്വദേശി പള്ളിപ്പടിക്കല്‍ ജിസ് ജെയിംസിനാണ് പരിക്കേറ്റത് . കാലിന് ഗുരുതര പരിക്കേറ്റ ജിസിനെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് തെറ്റായ ദിശയിലൂടെ വന്ന് ബൈക്കില്‍  ഇടിക്കുകയായിരുന്നു.  ബൈക്കില്‍ നിന്ന് തെറിച്ചു വീണാണ് കാലിന് ഗുരുതര പരിക്കേറ്റത്. അശ്രദ്ധമായ ഡ്രൈവിംഗും അമിത സ്പീഡുമാണ് അപകടത്തിനിടയാക്കിയത് . കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ  അപകട ഭീഷണി യായിട്ടുള്ള റോഡിന്റെ ഇരുവശങ്ങളിലെ കുഴികള്‍ നികത്തിയും കാട് വെട്ടിത്തെളിച്ചും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കാവുംകണ്ടം എ.കെ. സി. സി.,പിതൃവേദി ആവശ്യപ്പെട്ടു..




Post a Comment

0 Comments