Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചുകയറി

 


ഏറ്റുമാനൂര്‍  പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാര്‍  മൂന്ന് വാഹനങ്ങളില്‍  ഇടിച്ചുകയറി. അപകടത്തില്‍ സ്‌കൂട്ടര്‍  യാത്രികന് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്  3.30 തോടെയായിരുന്നു അപകടം. ഏറ്റുമാനൂര്‍ വള്ളിക്കാട് റോഡില്‍ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന തണ്ണീര്‍മുക്കം സ്വദേശിയുടെ കാറാണ് അപകടത്തിന് കാരണമായത്.  ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ  നിയന്ത്രണം വിട്ട കാറ്  റോഡരികില്‍  നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, സ്‌കൂട്ടറിലും ഇടിച്ച ശേഷം  എതിരെ വന്നിരുന്ന  മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പിന്നീട് സമീപത്തെ കടയുടെ വശത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ്  ഗ്രില്ലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് അപകട സ്ഥലത്ത് എത്തി  മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments