Breaking...

9/recent/ticker-posts

Header Ads Widget

കേവ് ടു സൊമാറ്റൊ ഫുഡ് എക്‌സ്‌പോ നടന്നു

 


അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കേവ് ടു സൊമാറ്റൊ  ഫുഡ് എക്‌സ്‌പോ നടന്നു. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്.  സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പുരാതന ഗുഹാ ജീവിതത്തിലെയും  ശിലായുഗ മനുഷ്യരുടെയും കാലഘട്ടം മുതല്‍ ഡിജിറ്റല്‍ യുഗത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ കുട്ടികള്‍ നിശ്ചലദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചു.  കുട്ടികള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. 'വിളവിന്റെ വിത്തുകള്‍ നാളെയുടെ നന്മയ്ക്കായി 'എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സമീപ സ്‌കൂളുകളില്‍ നിന്ന്  പ്രദര്‍ശനം കാണാന്‍ എത്തിയ കുട്ടികള്‍ക്ക്  പച്ചക്കറി വിത്തുകള്‍  വിതരണം  ചെയ്തു.  ഹെഡ്മിസ്ട്രസ് സിനി ജോസഫ്, അധ്യാപകരായ  ജുബിന്‍ പി ജോര്‍ജ്,   ജോസുകുട്ടി എ. ജെ എന്നിവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments