ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭമായി. ചുവപ്പ്, വെള്ള, പച്ച, നിറങ്ങളിലുള്ള ടീഷര്‍ട്ടുകള്‍ അണിഞ്ഞ് കുട്ടികള്‍ ദേശീയപാതാകയുടെ മാതൃക നിര്‍മ്മിച്ചത് സ്വാതന്ത്ര്യദിനാഘോഷത്തെ കളര്‍ഫുള്‍ ആക്കി. ഫാ.ജോസഫ് പാനാമ്പുഴ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ മഹാരാജ്യം ജനസംഖ്യയില്‍ മാത്രമല്ല വൈവിധ്യങ്ങളിലും ഒന്നാം സ്ഥാനത്താണെന്ന് ഫാദര്‍ പറഞ്ഞു. ഭാഷയും സംസ്‌കാരവും വ്യത്യസ്തമാണെങ്കിലും രാജ്യത്തെ ഉറപ്പിച്ചു നിറുത്തുന്നത് ഐക്യത്തിന്റെ കണ്ണികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഫാ സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, റോട്ടറി ക്ലബ് പ്രസിഡന്റ് ആന്റണി ജേക്കബ് അടക്കമുണ്ടക്കല്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പി.റ്റി.എ പ്രസിഡന്റ് സാജു കൂടത്തിനാല്‍, സോഫി സെബാസ്റ്റ്യന്‍, സെന്‍ അബ്രാഹം, റോട്ടറി ക്ലബ് സെക്രട്ടറി തോമസുകുട്ടി മോനിപ്പള്ളി, ജോബി ജോര്‍ജ് സോളി അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
0 Comments