ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷകദിനാചരണം നടന്നു. N.S. S. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം പൂച്ചെടി തൈകള്‍ നട്ട് കര്‍ഷക പ്രതിഭ മാത്തുക്കുട്ടി തോമസ് മൂന്നുപീടികയില്‍ ഉദ്ഘാടനം ചെയ്തു. നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും, ജൈവ കൃഷിയെ കുറിച്ചും വോളണ്ടിയേഴ്‌സിന് നെല്‍കര്‍ഷകനായ മാത്തുക്കുട്ടി തോമസ് ക്ലാസ്സെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഫാ. സോമി മാത്യു അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ NSS പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി , അദ്ധ്യാപകരായ ആന്‍സി ജോണ്‍, നൈസ് ജോര്‍ജ്ജ്, ആനി റോഷന്‍,വോളണ്ടിയര്‍ ലീഡേഴ്‌സ് കെല്‍വിന്‍ ബിനു, സാന്ദ്രാ മരിയ മാത്യു, അന്‍സാ റ്റെഡി എന്നിവര്‍ പ്രസംഗിച്ചു.
0 Comments