Breaking...

9/recent/ticker-posts

Header Ads Widget

എട്ടാമത് ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

 


കോട്ടയം ചെസ്സ് അക്കാദമിയുടെയും ബേക്കര്‍ വിദ്യാപീഠത്തിന്റെയും ചെസ്സ് അസോസിയേഷന്‍ കോട്ടയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എട്ടാമത് ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന ചാമ്പ്യനായിരുന്ന കരിപ്പാപറമ്പില്‍ കെ സി സെബാസ്റ്റ്യന്റ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ജില്ലാ ചാമ്പ്യന്‍ഷിപ്പ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെസ്സ് അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് നാട്ടകം അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ എസ്.എസ്.എസ് സ്‌കൂള്‍ 133 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി. പുതുപ്പള്ളി സെന്റ് ജൂഡ് പബ്ലിക് സ്‌കൂള്‍ 130 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി. 129 പോയിന്റ്കളോടെ കഞ്ഞിക്കുഴി പള്ളിക്കൂടം സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പി വിഭാഗത്തില്‍ ഏറ്റുമാനൂര്‍ എസ് എഫ് സ്‌കൂള്‍ ഒന്നാം സ്ഥാനവും സെന്റ് ജൂഡ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും പുതുപ്പള്ളി സെന്റ് ജൂഡ് സ്‌കൂള്‍ രണ്ടാം സ്ഥാനവും, കെ വി റബര്‍ ബോര്‍ഡ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്എഫ്എസ് ഏറ്റുമാനൂര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചിന്മയ വിദ്യാലയ രണ്ടാം സ്ഥാനവും സെന്‍ട്രല്‍ മാളൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് വിഭാഗങ്ങളിലും ആദ്യം മൂന്ന് സ്ഥാനക്കാര്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.




Post a Comment

0 Comments