Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം ചൂരക്കുളങ്ങര അമ്മ പ്രഥമ വിദ്യാ ശ്രീ പുരസ്‌കാര വിതരണം നടത്തി.

 


ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം ചൂരക്കുളങ്ങര അമ്മ പ്രഥമ വിദ്യാ ശ്രീ പുരസ്‌കാര വിതരണം നടത്തി. ചൂരക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റും, ക്ഷേത്രകമ്മിറ്റിയും  ഏര്‍പ്പെടുത്തിയ പ്രഥമ ചൂരക്കുളങ്ങര അമ്മ വിദ്യാശ്രീ പുരസ്‌കാര വിതരണം നടത്തി. പത്താം ക്ലാസിലെയും പ്ലസ് ടു വിലെയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ ആദരിച്ചു. ക്ഷേത്രം മേല്‍ശാന്തി പി.നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രം ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, സെക്രട്ടറി കെ.എസ് സുകുമാരന്‍, ട്രഷറര്‍ ശശിധരന്‍ മൂസത്,വൈസ് പ്രസിഡന്റ്ുമാരായ ബാലകൃഷ്ണന്‍, പ്രസന്ന മധു, ജോയിന്റ് സെക്രട്ടറി വി.ഭുവനചന്ദ്രന്‍ എന്നിവര്‍ കുട്ടികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ക്ഷേത്രത്തിലെ മലയാള മാസത്തിലെ കലണ്ടര്‍ പ്രകാശനവും നടന്നു.രാമായണ പാരായണം നടത്തിയ ഭക്തരെ ആദരിച്ചു. കര്‍ക്കിടക കഞ്ഞി വിതരണവും ഉണ്ടായിരുന്നു.




Post a Comment

0 Comments