Breaking...

9/recent/ticker-posts

Header Ads Widget

വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ദീപാഞ്ജലി ഒരുക്കി

 


വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ദീപാഞ്ജലി ഒരുക്കി.  റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഏറ്റുമാനൂര്‍ കുരിശു പള്ളി കവലയില്‍ ദീപം തെളിയിച്ചു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിലെ മറ്റ് അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍  പങ്കെടുത്തു. പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പി. ചന്ദ്രകുമാര്‍, ട്രഷറര്‍ പി.ജെ മൈക്കിള്‍, വൈസ് പ്രസിഡന്റ്മാരായ ഉണ്ണികൃഷ്ണന്‍ നായര്‍, സന്തോഷ് വിക്രമന്‍, ബിജോ കൃഷ്ണന്‍, അനില്‍കുമാര്‍, വനിതാ വിഭാഗം സെക്രട്ടറി സൂസന്‍ തോമസ്, ത്രേസ്യാമ്മ ജോണ്‍, സുശീല കരുണാകരന്‍, അമ്പിളി  എന്നിവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments