Breaking...

9/recent/ticker-posts

Header Ads Widget

വയനാടിനെ വീണ്ടെടുക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സന്ദര്‍ശനം

 


വയനാടിനെ വീണ്ടെടുക്കാന്‍ ഏവരുടെയും സഹായമഭ്യര്‍ത്ഥിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സന്ദര്‍ശനം. എല്ലാവരും കഴിയാവുന്നത്ര സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തുന്നത്.  CPIM സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമാണ് 10,11 തീയതികളില്‍ ജനങ്ങളെ നേരില്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കി സഹായാഭ്യര്‍ത്ഥന നടത്തുകയാണ് പ്രവര്‍ത്തകര്‍. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നമുക്കൊന്നിച്ചു ചേരാം എന്ന മുദ്രാവാക്യവുമായി സഹായാഭ്യര്‍ത്ഥനയ്ക്ക് പാലായില്‍ CPIM നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ഷാര്‍ളി മാത്യു, അജി PM ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments