കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസ്സിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ടും പാലാ ഡിവിഷന്‍ സെക്രട്ടറിയുമായിരുന്ന CR അജിത് കുമാറിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം പാലായില്‍ നടന്നു. പാലാ വൈദ്യുതി ഭവന്‍ അങ്കണത്തില്‍ നടന്ന സമ്മേളനം CITU ദേശീയ വര്‍ക്കിംഗ് കമ്മറ്റിയംഗം A.V റസ്സല്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ TM സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി MB പ്രസാദ്, CR അജിത് കുമാര്‍ അനുസ്മരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ്, | KN പ്രമോദ്കുമാര്‍, KP സുനില്‍കുമാര്‍, v j മാത്യു, PV പ്രദീപ് , VP അനൂപ് രാജ്, TS ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. CR അജിത് കുമാറിന്റെ സ്മരണയ്ക്കായി അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്ക് സാന്ത്വന പരിചരണനത്തിനുള്ള സഹായ ഉപകരണങ്ങള്‍ നല്‍കി.
0 Comments