Breaking...

9/recent/ticker-posts

Header Ads Widget

എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണ് മരിച്ചു

 


പാലാ ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രോണിക് ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജീനീയറിംഗ്  നാലാം വര്‍ഷ വിദ്യാര്‍ത്ഥി നോയല്‍ ജോബി ആണ് മരിച്ചത്. കോളേജില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി ബാംഗ്ളൂരില്‍ പോയി മടങ്ങിയ സംഘാംഗമായിരുന്നു നോയല്‍. 



തിരികെ വരുംവഴി എറണാകുളത്ത് എത്തിയപ്പോള്‍ കോഴിക്കോട് നിന്നും പോലീസ് വിളിക്കുമ്പോഴാണ് നോയല്‍ ട്രെയിനില്‍ ഇല്ലെന്ന് ഇവര്‍ അറിയുന്നത്. കോഴിക്കോട് ഭാഗത്ത് പാളത്തിന് സമീപം വീണ് കിടക്കുന്ന നിലയില്‍ നോയലിനെ പോലീസ് കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിയാണ് നോയല്‍.




Post a Comment

0 Comments