അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ പെഗാസസ്സ് ഇംഗ്ലീഷ് വാര്‍ത്താ പത്രിക പുറത്തിറക്കി. വാര്‍ത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ചിന്‍മയാ വിശ്വവിദ്യാപഥ് ഡീംഡ് സര്‍വ്വകലാശാല അസ്സിസന്റ് പ്രൊഫ. ഡോ റെയ്‌സണ്‍ മാത്യു നിര്‍വഹിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോളേജ് ബര്‍സാര്‍ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ അമലാ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
0 Comments