Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ ജനാധിപത്യ മുന്നണിയ്ക്കു വിജയം.

 


ഏറ്റുമാനൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി  തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന  സഹകരണ ജനാധിപത്യ മുന്നണിയ്ക്കു സമ്പൂര്‍ണ്ണവിജയം.  11 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ UDF നേതൃത്വത്തിലുള്ള ജനാധിപത്യ സഹകരണ മുന്നണിയും, LDF നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ  മുന്നണിയും തമ്മിലായിരുന്നു മത്സരം. സഹകരണ ജനാധിപത്യ മുന്നണിയിലെ ടി എൻ അനിൽകുമാർ, എം സി കൃഷ്ണകുമാർ, പ്രശാന്ത് പി ജി, വേണുഗോപാൽ പിജി,എം എം സുബ്രഹ്മണ്യൻ നമ്പൂതിരി,കവിത ജി നായർ,വി റീന,  ജീവൻ ജി, വിനീഷ് വി, ആതിര കെ പി,  നാരായണൻ വി ആർ  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.  ഏറ്റുമാനൂര്‍ ദേവസ്വം എംപ്ലോയീസ്  സഹകരണ സംഘം   പ്രസിഡണ്ടായി  എം. സി കൃഷ്ണകുമാര്‍, വൈസ് പ്രസിഡണ്ടായി പിജി പ്രശാന്ത് എന്നിവരെ തിരഞ്ഞെടുത്തു. 40  വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് ഏറ്റുമാനൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഭരണം യുഡിഎഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യ  സഹകരണ മുന്നണിയില്‍ നിന്നും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ  മുന്നണി  പിടിച്ചെടുത്തത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏറ്റുമാനൂര്‍ ടൗണില്‍ എല്‍ഡിഎഫ് ന്റെ നേതൃത്വത്തില്‍ പ്രകടനവും, യോഗവും ചേര്‍ന്നു.സിപിഐഎം  ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.എസ് ബിജു, Ad.  ജയപ്രകാശ്, ഗീത ഉണ്ണികൃഷ്ണന്‍, രതീഷ് രത്‌നാകരന്‍,പ്രദീപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിച്ചു.




Post a Comment

0 Comments