2025 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗ്മായി കെപിസിസി ആഹ്വാനപ്രകാരം ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം നേതൃക്യാമ്പ് നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ ഭരണരംഗത്ത് ഒരു മാറ്റം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം കണ്ട് മതിമറന്നിരുന്നാല്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തന്നെ 2025ലും ഉണ്ടാകാനിടയാകുമെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
.
0 Comments