Breaking...

9/recent/ticker-posts

Header Ads Widget

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഫണ്ട് ശേഖരണവുമായി ഡിവൈഎഫ്ഐ

 


വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഡിവൈഎഫ്ഐ പ്രഖ്യാപിച്ച 25 വീടുകള്‍ക്കുള്ള ഫണ്ട് ശേഖരണവുമായി ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള വിവിധ  യൂണിറ്റുകളും രംഗത്തെത്തി. ധനസമാഹരണത്തിനായി സ്‌ക്രാപ്പ് ചലഞ്ച്, പായസമേള, മീന്‍ വില്‍പന അടക്കം വിവിധ പരിപാടികളാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. അയ്മനം വാരിശ്ശേരിയിലും കൈപ്പുഴ ശാസ്താങ്കലും പ്രവര്‍ത്തിക്കുന്ന ഫ്രഷ്്മീന്‍ കടകളില്‍ നിന്നുള്ള ഒരു ദിവസത്തെ വരുമാനം ഭവനനിര്‍മാണ ഫണ്ടിലേക്ക് നല്‍കി. കൊമ്പനാല്‍ DYFI യൂണിറ്റിലെ പ്രവര്‍ത്തകരായ ഉണ്ണിയും മനുവും തങ്ങളുടെ രണ്ടു കടകളില്‍ നിന്നുള്ള ഒരു ദിവസത്തെ വരുമാനം  കൈമാറുകയായിരുന്നു.വയനാടിനായി കഴിയുന്ന ഒരു സഹായം ചെയ്യുക എന്നത് ഓരോരുത്തരുടെയും കടമയായാണെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു. DYFl പ്രവര്‍ത്തകരാണ്  മീന്‍ കടയിലേക്ക് എത്തിക്കാനും വില്‍പ്പനയ്ക്കും  നേതൃത്വം നല്‍കിയത്. ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി അരുണ്‍ എം.എസ്, സിപിഎം നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറിയും, ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ എം.എസ് ഷാജി, തുടങ്ങിയവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments