Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


ഏറ്റുമാനൂര്‍ വൈഎംസിഎയുടെയും വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയിലെ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിമുകള്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന ക്യാമ്പ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സജി ജെയിംസ് തെക്കേകൊട്ടാരം അധ്യക്ഷത വഹിച്ചു. വി.ജെ ജോസഫ് വാളംപറമ്പില്‍, സജി മാത്യു വല്ലാത്തറ, തോമസുകുട്ടി ആരംമ്യാലില്‍, സഹ വികാരി ഫാ. ആകാശ് കീരംചിറ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കാര്‍ഡിയോളജി, പള്‍മണറി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ഇസിജി, ഡയബറ്റിക്സ് തുടങ്ങിയവയുടെ പരിശോധനകളും ഒരുക്കിയിരുന്നു. പ്രൊഫ. ഡോ രാജു ജോര്‍ജ്ജ്, ഡോ മെറിന്‍ യോഹന്നാന്‍, ഡോ ജൂബിന്‍ ജോസ് കുര്യന്‍, ഡോ കാര്‍ത്തികാ രമേഷ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.




Post a Comment

0 Comments