Breaking...

9/recent/ticker-posts

Header Ads Widget

വയനാട് ദുരിതബാധിതര്‍ക്കായി വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ സമാഹരിച്ച് നല്‍കി

 


വയനാട് ദുരിതബാധിതര്‍ക്കായി വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന 15 വീടുകള്‍ക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ സമാഹരിച്ച് നല്‍കി.  ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ES ബിജുവിന് തുക കൈമാറി .ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചന്‍ തകിടിയേല്‍ അദ്ധ്യകത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ PA അബ്ദുല്‍സലീം, എം.കെ സുഗതന്‍, അന്നമ്മ രാജു, ജില്ലാ ഭാരവാഹികളായ രാജു ജോണ്‍, രാജന്‍ നെടിയകാല, പി.ആര്‍ ഹരികുമാര്‍, അഡ്വ നിധിന്‍ പുല്ലുകാടന്‍, മാത്യ തെങ്ങുംപ്ലാക്കല്‍, ജിജി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments