അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ അന്തര്‍ദേശീയ ഫുഡ് സയന്‍സ്സ് സെമിനാര്‍ സംഘടിപ്പിച്ചു. ഫുഡ്‌സയന്‍സ് കോഴ്‌സ് പ്രഥമ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ തോമസ് വി ആലപ്പാട്ട് സെമിനാറിന്റെയും ഫുഡ് സയന്‍സ്സ് അസോസിയേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ സിബി ജോസഫ് അധ്യക്ഷനായിരുന്നു. സെമിനാറില്‍ കാനഡാ മാക്ക്ഗ്രില്‍ യൂണിവേഴ്സിറ്റി ഫുഡ് ആന്റ്ഡ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ചെയര്‍ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നാനോപാര്‍ട്ടിക്കിള്‍സ് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചടങ്ങില്‍ കോളേജ് ബര്‍സാര്‍ റവ.ഫാ ബിജു കുന്നക്കാട്ട്, ഫുഡ് സയന്‍സ് വിഭാഗം മേധാവി ഡോ മിനി മൈക്കിള്‍, ഫുഡ് സയന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അമരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments