Breaking...

9/recent/ticker-posts

Header Ads Widget

മരിച്ച നിലയില്‍ കണ്ടെത്തി.

 


മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പാലകര ചിത്താന്തിയേല്‍ രാജേഷ്(53)നെയാണ് ശനിയാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കോട്ടയത്തു നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ച നേരം പുലര്‍ന്നിട്ടും രാജേഷിനെ പുറത്തു കാണാതായതോടെ സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള സ്വകാര്യ ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി രാജേഷും മറ്റു ചിലരുമായി തര്‍ക്കം ഉണ്ടായതായും പുറത്തിറങ്ങിയ രാജേഷിനെ കടുത്തുരുത്തി സ്വദേശികളായ ചിലര്‍മര്‍ദ്ദിച്ചതായും പറയുന്നു. മര്‍ദ്ദനമേറ്റ രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടാന്‍ ആശുപത്രിയില്‍നിന്ന് നിര്‍ദ്ദേശിച്ചെങ്കിലും രാജേഷ് വീട്ടിലേക്ക് മടങ് ക്കുകയായിരുന്നു. ഭാര്യയും മക്കളുമായി പിണങ്ങി കഴിയുന്ന രാജേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.




Post a Comment

0 Comments