Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം റയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ ആക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP

 


കോട്ടയം റയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ ആക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP  ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും സാധിക്കുന്ന വിധത്തില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ ആക്കി ഉയര്‍ത്തണമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് എം.പി  കേന്ദ്ര റയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടത്. കോട്ടയം, ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടയം സ്റ്റേഷനില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണം. ദിവസേനയുളളതും എറണാകുളത്ത് സര്‍വ്വീസ് അവസാനിപ്പിക്കുന്നതുമായ  എറണാകുളം - ബാഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കാരക്കല്‍ - എറണാകുളം എക്‌സ്പ്രസ്, പാലക്കാട് - ' എറണാകുളം മെമ്മു, ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഗോവ മഡ്ഗാവ് - എറണാകുളം, പൂനൈ - എറണാകുളം, എന്നീ ട്രയിനുകള്‍ എല്ലാം കോട്ടയത്തേക്ക് നീട്ടിയാല്‍ ജനങ്ങള്‍ക്ക് വളരെ പ്രയോജനം കിട്ടുകയും റയില്‍വേയുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ട്രയിനുകള്‍. സര്‍വ്വീസുകള്‍ അവസാനിപ്പിക്കുന്നതിനും ആരംഭിക്കുന്നതിനുമായി കോട്ടയം സ്റ്റേഷനില്‍ പിറ്റ് ലൈന്‍ സ്ഥാപിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മലബാര്‍ എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണം. കൊച്ചി മെട്രോ വൈക്കം വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് മുംബൈയില്‍ നിന്ന് ആരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന ഹൈസ്പീഡ് റയില്‍ കോറിഡോര്‍ പദ്ധതി നടപ്പാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ കേരളത്തിലെ റയില്‍വേ വികസനത്തിന് അനുവദിച്ചിരിക്കുന്ന മൂവായിരം കോടി രൂപ അപര്യാപ്തമാണ് ഇത് വര്‍ദ്ധിപ്പിക്കണം. കോട്ടയം റയില്‍വേസ്റ്റേഷനിലെ 2 റിസര്‍വേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിപ്പിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.




Post a Comment

0 Comments