Breaking...

9/recent/ticker-posts

Header Ads Widget

ഗാഥാ സ്വയം സഹായ സംഘത്തിന്റെ 12ാം വാര്‍ഷിക പൊതുയോഗം

 


ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവീ വിലാസം NSS  കരയോഗത്തിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാഥാ സ്വയം സഹായ സംഘത്തിന്റെ 12ാം വാര്‍ഷിക പൊതുയോഗം കരയോഗ മന്ദിരത്തില്‍ നടന്നു. പ്രസിഡന്റ് ശ്രീവിദ്യ ജി നായര്‍ അദ്ധ്യക്ഷയായിരുന്നു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി NSS താലൂക്ക് കോര്‍ഡിനേറ്റര്‍  ജയചന്ദ്രന്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്  Dr. എസ് ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി ലക്ഷ്മി ജ്യോതിഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കരയോഗം സെക്രട്ടറി  കെ.എന്‍ പ്രദീപ് കുമാര്‍,  സതി രാമചന്ദ്രന്‍,  സുജ S നായര്‍, അമ്മുകുട്ടി അമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 2024-27 വര്‍ഷത്തെക്കുള്ള ഭാരവാഹികളായി  ലാവണ്യ ജയകുമാര്‍ പ്രസിഡന്റ്,  സീതാ രാജേന്ദ്രന്‍ സെക്രട്ടറി ' , ശ്രമ്യ ജിതേഷ് ട്രഷറര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. സംഘാംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം വരിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ശ്രീലത, അനിപ്രഭ , സ്മിത ജി നായര്‍, എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments