കോട്ടയം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച സര്‍ജറി തീയറ്റര്‍ തുറന്നു. ജനറല്‍ ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 5 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരിച്ച തീയറ്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ പി എസ് പുഷ്പ്മണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം മാത്യു വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറയില്‍, സുപ്രണ്ട് ഡോ.എം ശാന്തി, ആര്‍ എം ഒ ഡോ. ആശ പി നായര്‍, എച്ച് എം സി അംഗങ്ങളായ പികെ ആനന്ദക്കുട്ടന്‍ സാബു ഇരയില്‍, പോള്‍സണ്‍ പീറ്റര്‍, നന്ദകുമാര്‍, സ്റ്റീഫന്‍, അബ്ദുള്ള. എന്നിവര്‍ പ്രസംഗിച്ചു.
0 Comments