പുണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശവുമായി ശ്രീകൃഷ്ണ ജയന്തി ആഘോഷം ഭക്തിനിര്‍ഭരമായി. ഐങ്കൊമ്പ്, ഏഴാച്ചേരി, അന്തീനാട് ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ശോഭായാത്രയോടെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത്. ഉണ്ണിക്കണ്ണന്മാരും രാധയും ഗോപികമാരുമെല്ലാം കൗതുകക്കാഴ്ചയൊരുക്കി. ശോഭയാത്ര കൊല്ലപ്പള്ളിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഏഴാച്ചേരി ഒഴയ്കാട്ട് ദേവീക്ഷേത്രത്തിലേക്കു നീങ്ങി.
.
0 Comments