പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കുന്നതിനായി ജനകീയ സദസ്സ് വെള്ളിയാഴ്ച കുറവിലങ്ങാട്ട് നടക്കും. മോട്ടോര്‍ വാഹനവകുപ്പ് ഉഴവൂര്‍ സബ് RTO ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് ജനകീയ സദസ്സ് നടക്കുന്നത്. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്റിനുസമീപം PD പോള്‍ മെമ്മോറിയല്‍ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 ന് മോന്‍സ് ജോസഫ് MLA യുടെ അധ്യക്ഷതയിലാണ് ജനകീയ സദസ് നടക്കുന്നത്. ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ KSRTC പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് , പോലീസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ ബസ് സര്‍വ്വീസ് ഇല്ലാത്ത റൂട്ടുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ഉഴവൂര്‍ ജോയിന്റ് RTO അറിയിച്ചു.
0 Comments