Breaking...

9/recent/ticker-posts

Header Ads Widget

ജോബോയി ജോര്‍ജിന്റെ മൃതദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു.

 


വ്യാഴാഴ്ച അന്തരിച്ച കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയി ജോര്‍ജിന്റെ മൃതദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു.  വൈകുന്നേരം 3 മണിയോടെയാണ് മൃതദേഹം ഡിസിസി ഓഫീസില്‍ എത്തിച്ചത്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി ആളുകള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. മുന്‍മന്ത്രി കെ.സി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, പി.സി വിഷ്ണുനാഥ് എംഎല്‍എ,  യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യൂസ്, ജില്ലയില്‍ നിന്നുള്ള കോണ്ഗ്രസ്സിന്റെ മറ്റ് പ്രമുഖ നേതാക്കള്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.ബി ബിനു, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം കുറവിലങ്ങാട്ടെ വസതിയിലേക്ക് കൊണ്ടുപോയി. ജോബോയിയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച രാവിലെ 11 30ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വ്യാഴാഴ്ച രാത്രിയില്‍ കോട്ടയം മാര്‍ക്കറ്റില്‍ വച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്നായിരുന്നു ജോബോയിയുടെ നിര്യാണം.




Post a Comment

0 Comments