Breaking...

9/recent/ticker-posts

Header Ads Widget

ജോബോയ് ജോര്‍ജ് അന്തരിച്ചു.

 


കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ് അന്തരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മാര്‍ക്കറ്റില്‍  വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. കെ എസ് യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്  ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ  കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനായിരുന്നു.  കുറവിലങ്ങാട് പാലയ്ക്കലോടിയില്‍ പി വി ജോര്‍ജിന്റെയും, കുട്ടിയമ്മയുടെയും മകനാണ്. ജോബോയ് ജോര്‍ജിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ ഞായറാഴ്ച നടക്കും.  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയില്‍ നിന്നും  മൃതദേഹം ഡിസിസി ഓഫീസില്‍ എത്തിക്കും. 2.30  മുതല്‍ 4 വരെ കോട്ടയം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം  5 മണിക്ക് കുറവിലങ്ങാട് തോട്ടുവാ ജംഗ്ഷനിലെ കുടുംബവീട്ടില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 11.30ന് വീട്ടില്‍ ആരംഭിച്ച് കുറവിലങ്ങാട് മര്‍ത്ത് മറിയം തീര്‍ത്ഥാടന ദേവാലയത്തില്‍ നടക്കും .




Post a Comment

0 Comments