Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

 


കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചു. മാസങ്ങളോളം മുടങ്ങി കിടന്ന ഒന്നാം ഘട്ട നിര്‍മ്മാണം മോന്‍സ് ജോസ്ഫ് എംഎല്‍എ  ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. പ്ലബിംഗ്, വൈദ്യുതീകരണ ജോലികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കുടക്കീഴില്‍ ആക്കാന്‍ കഴിയും. മോന്‍സ് ജോസഫ് എംഎല്‍എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. സെന്റ്‌മേരീസ് പള്ളി വിട്ടു നല്‍കിയ 25 സെന്റ് സ്ഥലത്ത് 16000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 3 നിലകളില്‍ ആയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.  ഒന്നാം നിലയില്‍ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് , കൃഷിഭവന്‍, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, എല്‍എസ്ജിഡി ഓഫീസ് എന്നിവയാണ് ഉണ്ടാവുക. 2025 മാര്‍ച്ചിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി വിവിധ ഓഫീസുകള്‍ അവിടെ പ്രവര്‍ത്തനം തുടങ്ങുന്നതിനായി എംഎല്‍എയുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.




Post a Comment

0 Comments