Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരമറ്റം സഹകരണബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം.

 


കാഞ്ഞിരമറ്റം സഹകരണബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. അമ്പത് വര്‍ഷത്തോളമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയന്ത്രണത്തിലായിരുന്ന  അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫ്.ഉം എല്‍.ഡി.എഫ്. നേതൃത്വം നല്‍കിയ ഐക്യവികസനമുന്നണിയും തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ പതിനൊന്നില്‍ പതിനൊന്ന് സീറ്റും യു.ഡി.എഫ്. നേടി. ജോജി ജോസ് ആലയ്ക്കല്‍, അഡ്വ. ടോമിച്ചന്‍ മണിയങ്ങാട്ട്, വി.പി.ഫിലിപ്പ് വെള്ളാപ്പള്ളി, മുരളീധരന്‍ നായര്‍ പേരുവീട്ടില്‍, ജോസഫ് ജോസ് മറ്റത്തില്‍, മനു എം.ജെ. മുടന്തിയാനിക്കല്‍, ആന്‍സന്‍ പി.റ്റോം പിരിയംമാക്കല്‍, നന്ദനന്‍ കെ.എം. കാക്കനാട്ട്, ജോബി ജോമി കിഴക്കേല്‍, ഷാന്റി ബാബു വടക്കേകുറ്റേല്‍, സോണിയ തോമസ് കരോട്ടുകൈപ്പന്‍പ്ലാക്കല്‍ എന്നിവരാണ് വിജയിച്ചത്. കാഞ്ഞിരമറ്റം ടൗണില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വിജയാഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ബിജു പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുറങ്ങനാല്‍, കേരള കോണ്‍ഗ്രസ് സ്റ്റിയറിംങ് കമ്മറ്റി അംഗങ്ങളായ എ.സി. ബേബിച്ചന്‍ അഴിയാത്ത്, ജോയി കെ.മാത്യു, ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ടോമിച്ചന്‍ പിരിയംമാക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments