Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക അദ്ധ്യാപക സംഗമം നടന്നു

 


പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍  ഏജന്‍സിയുടെയും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കര്‍ഷക അദ്ധ്യാപക സംഗമം നടന്നു. കുട്ടികളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ ചില്‍ഡ്രണ്‍സ് ഫാര്‍മേഴ്‌സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകര്‍ക്കായാണ് രൂപതാതല കര്‍ഷക അദ്ധ്യാപക സംഗമം നടത്തിയത്. ബിഷപ്പ് ഹൗസ് ഹാളില്‍ നടന്ന  സംഗമത്തിന്റെ ഉദ്ഘാടനവും സ്‌കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.  വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷന്‍ ആയിരുന്നു. രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലാ,  പി.എസ്.ഡബ്ലിയു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ട്രീസാ സെലിന്‍ ജോസഫ് ക്ലാസ്സ് നയിച്ചു. ആദ്യഘട്ടത്തില്‍ എഴുപത്തിയഞ്ച് സ്‌ക്കൂളുകള്‍ക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടന്നു.




Post a Comment

0 Comments